എറണാകുളം: എറണാകുളം ജില്ലയില്‍ 138 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചവര്‍ 127. ഇതില്‍ ഉറവിടമറിയാത്തവര്‍ 11 പേരാണ്. 172 പേര്‍ രോഗമുക്തി നേടി. ഇന്ന് 127 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 233 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 1,293 ആണ്. കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1,084 ആണ്.
ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് 19 പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 2922 സാംപിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് നടന്ന കൊവിഡ് വാക്‌സിനേഷനില്‍ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 1,738 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതില്‍ 186 ആദ്യ ഡോസും, 689 സെക്കന്റ് ഡോസുമാണ്. കോവിഷീല്‍ഡ് 1,193 ഡോസും, 459 ഡോസ് കോവാക്‌സിനും 2 ഡോസ് സ്പുട്‌നിക് വാക്‌സിനും 84 ഡോസ് കോര്‍ബി വാക്‌സിനുമാണ് വിതരണം ചെയ്തത്.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, മുന്നണിപ്പോരാളികള്‍ തുടങ്ങിയവര്‍ക്കുള്ള കരുതല്‍ ഡോസായി 863 ഡോസ് വാക്‌സിനാണ് ഇന്ന് വിതരണം ചെയ്തത്. ആകെ 1,14,595 ഡോസ് മുന്‍കരുതല്‍ ഡോസ് നല്‍കി.
ജില്ലയില്‍ ഇതുവരെ 60,57,690 ഡോസ് വാക്‌സിനാണ് നല്‍കിയത്. 32,17,352 ആദ്യ ഡോസ് വാക്‌സിനും, 27,25,743 സെക്കന്റ് ഡോസ് വാക്‌സിനും നല്‍കി. ഇതില്‍ 52,51,852 ഡോസ് കോവിഷീല്‍ഡും, 7,88,789 ഡോസ് കോവാക്‌സിനും, 16,777 ഡോസ് സുപ്ട്‌നിക് വാക്‌സിനും 272 ഡോസ് കോര്‍ബി വാക്‌സിനുമാണ്.