വയനാട് ജില്ലയില്‍ 296 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.27 ശതമാനം
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ 296 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്.രേണുക അറിയിച്ചു. 960 പേര് രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.27 ആണ്. 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 294 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേരുടെ ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,08,631 ആയി. 99,531 പേര് ഇതുവരെ രോഗമുക്തരായി. നിലവില്‍ 8,380 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 6,865 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
ബത്തേരി 51, നെന്മേനി 38, നൂല്‍പ്പുഴ, പൂതാടി 31 വീതം, കല്‍പ്പറ്റ 18, അമ്പലവയല്‍ 17, മീനങ്ങാടി 16, മാനന്തവാടി, തരിയോട് 14 വീതം, കണിയാമ്പറ്റ , മുട്ടില്‍ 8 വീതം, മൂപൈനാട് 7, എടവക, തിരുനെല്ലി 6 വീതം, പുല്പള്ളി 5, കോട്ടത്തറ, തവിഞ്ഞാല്‍ 4 വീതം, മേപ്പാടി, മുള്ളന്‍കൊല്ലി, വെള്ളമുണ്ട, വെങ്ങപ്പള്ളി 3 വീതം, പടിഞ്ഞാറത്തറ, പനമരം 2 വീതം ആളുകള്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരി ച്ചത്. ഇതിനു പുറമെ ഉറവിടം അറിയാത്ത പൂതാടി, കല്‍പ്പറ്റ സ്വദേശി കളായ ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
960 പേര്‍ക്ക് രോഗമുക്തി
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 87 പേരും, വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 873 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
1,565 പേര് പുതുതായി നിരീക്ഷണത്തില്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍പുതുതായി നിരീക്ഷണത്തിലായത് 1,565 പേരാണ്. 2,108 പേര് നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 25,698 പേര്. ഇന്ന് പുതുതായി 90 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 3,369 സാംപിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 7,45,616 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 7,39,545 എണ്ണത്തിന്റെ ഫലം ലഭിച്ചു. 6,30,914 പേര് നെഗറ്റീവും 1,08,631 പേര് പോസിറ്റീവുമാണ്.