തൃശ്ശൂര്‍ ജില്ലയില്‍ 3,994 പേര്‍ക്ക് കൂടി കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 31.42%
തൃശ്ശൂര്‍: ജില്ലയില്‍ ബുധനാഴ്ച്ച (12/05/2021) 3,994 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 2,319 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 53,874 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 90 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,91,788 ആണ്. 1,36,915 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 31.42% ആണ്.
ജില്ലയില്‍ ബുധനാഴ്ച്ച സമ്പര്‍ക്കം വഴി 3,962 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 02 പേര്‍ക്കും, 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 07 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗബാധിതരില്‍ 60 വയസ്സിനുമുകളില്‍ 274 പുരുഷന്‍മാരും 309 സ്ത്രീകളും പത്ത് വയസ്സിനു താഴെ 159 ആണ്‍കുട്ടികളും 130 പെണ്‍കുട്ടികളുമുണ്ട്.
രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ -
1. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ - 496
2. വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍- 1230
3. സര്‍ക്കാര്‍ ആശുപത്രികളില്‍ - 364
4. സ്വകാര്യ ആശുപത്രികളില്‍ - 958
കൂടാതെ 46,832 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്. 3,278 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 451 പേര്‍ ആശുപത്രിയിലും 2827 പേര്‍ വീടുകളിലുമാണ്.
12,795 സാംപിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 7,708 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 4,889പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 198 പേര്‍ക്ക്
ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 15,45,543 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
ജില്ലയില്‍ ഇതുവരെ കൊവിഡ് 19 വാക്സിന്‍ സ്വീകരിച്ചവര്‍
വിഭാഗം ഫസ്റ്റ് ഡോസ് - സെക്കന്റ് ഡോസ്
1. ആരോഗ്യപ്രവര്‍ത്തകര്‍ 45,224 - 38,614
2. മുന്നണി പോരാളികള്‍ 11,797 - 12,277
3. പോളിംഗ് ഓഫീസര്‍മാര്‍ 24,526 - 11,373
4. 45-59 വയസ്സിന് ഇടയിലുളളവര്‍ 2,06,218 - 14,481
5. 60 വയസ്സിന് മുകളിലുളളവര്‍ 3,06,502- 79,822
ആകെ 5,94,267 - 1,56,567