കാസര്‍കോട് ജില്ലയില്‍ 430 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 10.19 ശതമാനം
കാസര്‍കോട്: ജില്ലയില്‍ 430 പേര് കൂടി കൊവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 391 പേര്‍ക്ക് കൊവിഡ് നെഗറ്റീവായി. നിലവില്‍ 3,453 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 205 ആയി ഉയര്‍ന്നു.
വീടുകളില്‍ 14,958 പേരും സ്ഥാപനങ്ങളില്‍ 762 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 15,720 പേരാണ്. പുതിയതായി 1,128 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3202 സാംപിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര് ടി പി സി ആര് 2323, ആന്റിജന്‍ 861, ട്രൂനാറ്റ് 18 ). 1,100 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1,266 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കൊവിഡ് കെയര്‍ സെന്ററുകളിലുമായി 319 പേര് നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കൊവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 391 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
81,091 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 76,979 പേര്‍ക്ക് ഇതുവരെ കൊവിഡ് നെഗറ്റീവായി. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 10.19 ശതമാനം.