രാജ്യത്ത് 43,733 പേര്‍ക്ക് കൊവിഡ്; പോസിറ്റിവിറ്റി നിരക്ക് 2.29 ശതമാനം

Update: 2021-07-07 04:57 GMT

ന്യൂഡല്‍ഹി: രാജ്യത്ത് 43,733 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 4,59,920 പേരാണ് ചികില്‍സയിലിരിക്കുന്നത്. 102 ദിവസത്തിനുളളിലുണ്ടാവുന്ന ഏറ്റവും കുറവ് സജീവരോഗികളുടെ എണ്ണമാണ് ഇത്. ആകെ രോഗികളുടെ 1.5 ശതമാനമാണ് സജീവ രോഗികള്‍.

കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 47,240 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരുടെ എണ്ണം 2,97,99,534. കൊവിഡ് രോഗമുക്തരുടെ എണ്ണം കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണത്തെ കവച്ചുവയ്ക്കുന്നത് ഇതാദ്യമാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.18 ശതമാനമായിട്ടുണ്ട്.

ഈ ആഴ്ചയിലെ പോസിറ്റിവിറ്റി നിരക്ക് 5 ശതമാത്തിനുതാഴെ 2.39 ശതമാനമായിട്ടുണ്ട്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.29 ശതമാനം. പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തിനു താഴെയാവുന്നത് ഇത് തുടര്‍ച്ചയായി പതിനാറാമത്തെ ദിവസമാണ്.

Tags:    

Similar News