ഷിംല: ടൂറിസം വ്യവസായത്തിന്റെ വളര്‍ച്ച പരിഗണിച്ച് ഹിമാചലില്‍ രാത്രി കര്‍ഫ്യൂവില്‍ ഇളവ് പ്രഖ്യാപിച്ചു. 4 ജില്ലകളിലാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. ഷിംല, ബിലാസ്പൂര്‍, മാണ്‍ടി, കുല്ലു ജില്ലകളിലാണ് ടൂറിസവുമായി ബന്ധപ്പെട്ട് കര്‍ഫ്യുവില്‍ ഇളവ് വരുത്തിയിട്ടുള്ളതെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഞായറാഴ്ചകളില്‍ കച്ചവട സ്ഥാപനങ്ങള്‍ തുറന്നുവയ്ക്കാനും അനുമതി നല്‍കിയിട്ടുണ്ട്.
ഡിസംബര്‍ 25ന് ഹിമാചലില്‍ 52 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഡിസംബര്‍ 25ാം തിയ്യതി മാത്രം 405 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു.
ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് 53,818 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. നിലവില്‍ 4,327 പേര്‍ വിവിധ ആശുപത്രികളിലായി ചികില്‍സയില്‍ കഴിയുന്നുണ്ട്.
405 പേര്‍ രോഗമുക്തരായതോടെ സംസ്ഥാനത്തെ ആകെ രോഗമുക്തരുടെ എണ്ണം 48,556 ആയി. സംസ്ഥാനത്താകെ 888 പേര്‍ രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഷിംലയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്, 9,880 പേര്‍. അടുത്ത ജില്ല മാണ്‍ടിയാണ്, 9,397 പേര്‍.
കാങ്ഗ്രയില്‍ 7,471ഉം സോലാന്‍ 6,209, കുല്ലു 4,332, സിര്‍മൊര്‍ 3,117, ബിലാസ്പൂര്‍ 2,779, ഹമിര്‍പൂര്‍ 2,717, ഉന 2,653, കിന്നൂര്‍ 1,295 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ രോഗബാധിതരുടെ എണ്ണം.