രാജ്യത്ത് 53,480 പേര്‍ക്ക് കൊവിഡ്; 354 മരണം

Update: 2021-03-31 06:11 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 53,480 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 354 പേര്‍ കൊവിഡ് ബാധിതരായി മരിച്ചതായും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

ഇതോടെ രാജ്യത്തെ കൊവിഡ് രോഗബാധിതരുടെ എണ്ണം 1,21,49,335 ആയി. മഹാരാഷ്ട്രയില്‍ ഇതേ സമയത്തിനുളളില്‍ 27,918 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 1,62,468 പേര്‍ മരിച്ചിട്ടുണ്ട്. രാജ്യത്തെ സജീവരോഗികളുടെ എണ്ണം 5,52,566.

ഇന്നലെ മാത്രം 41,280 പേര്‍ രോഗമുക്തരായി. രാജ്യത്ത് ഇതുവരെ 1,14,34,301 പേര്‍ രോഗമുക്തരായി.

ഐസിഎംആര്‍ കണക്കനുസരിച്ച് ചൊവ്വാഴ്ച മാത്രം 10,22,915 സംപിളുകള്‍ പരിശോധിച്ചു. ഇതുവരെ പരിശോധിച്ചത് 24,36,72,940 സാംപിളുകളാണ്.

രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ കൊവിഡ് വ്യാപനം വര്‍ധിച്ചുവരുന്നതായി റിപോര്‍ട്ടുണ്ട്. സ്ഥിതിഗതികള്‍ മോശം എന്നതില്‍ നിന്ന് അപകടകരമെന്ന അവസ്ഥയിലേക്ക് മാറിയതായി കൊവിഡ് വാക്‌സിനുവേണ്ടിയുള്ള ദേശീയ വിദഗ്ധ സമിതി അംഗം വി കെ പോള്‍ അഭിപ്രായപ്പെട്ടു.

ജനുവരി 16ാം തിയ്യതിയാണ് കൊവിഡ് വാക്‌സിനേഷന്‍ തുടങ്ങിയത്. രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യം വാക്‌സിന്‍ നല്‍കിയത്. ഒപ്പം അറുപത് വയസ്സിനു മുകളിലുള്ളവര്‍ക്കും 45 വയസ്സുവരെയുള്ള രോഗബാധിതര്‍ക്കും നല്‍കി. ഏപ്രില്‍ ഒന്നുവരെ 45 വയസ്സുവരെയുളള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കും.

രാജ്യത്ത് ഇതുവരെ 6,30,54,353 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്.

Tags:    

Similar News