രാജ്യത്ത് 81,466 പേര്‍ക്ക് കൊവിഡ്; മരണം 469

Update: 2021-04-02 04:48 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 81,466 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ സമയത്തിനുള്ളില്‍ 469 പേര്‍ മരിച്ചു.

ഇതോടെ ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം രാജ്യത്ത് 1.23.03.131 പേര്‍ക്കാണ് ആകെ കൊവിഡ് 19 സ്ഥിരീകരിച്ചത്.

469 പേരുടെ മരണത്തോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങളുടെ എണ്ണം 1,63,396 ആയി. നിലവില്‍ 65,14,696 പേരാണ് വിവിധ ആശുപത്രികളിലായി ചികില്‍സയില്‍ കഴിയുന്നത്.

കഴിഞ്ഞ ദിവസം 50,356 പേര്‍ രോഗമുക്തരായി. രാജ്യത്തെ ആകെ രോഗമുക്തര്‍ 1,15,25,039 ആയിട്ടുണ്ട്.

കഴിഞ്ഞ ദിവസം മാത്രം 11,13,966 സാംപിളുകളാണ് പ രിശോധനയ്ക്കയച്ചത്. ആകെ 24,59,12,587 സാംപിളുകള്‍ പരിശോധിച്ചു.

ഇതുവരെ രാജ്യത്ത് 6,87,89,138 പേരെയാണ് വാക്‌സിനേഷന് വിധേയമാക്കിയത്. ഏപ്രില്‍ ഒന്നു മുതല്‍ നാല്‍പ്പത്തഞ്ചിന് മുകളില്‍ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ തുടങ്ങി.

ജനുവരി 16നാണ് രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ തുടങ്ങിയത്. ഇത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്‍നിര പ്രവര്‍ത്തകര്‍ക്കും വേണ്ടിയായിരുന്നു. രണ്ടാം ഘട്ടം മാര്‍ച്ച് 1ന് ആരംഭിച്ചു. 60 വയസ്സിനു മുകളിലുള്ളവര്‍ക്കാണ് ആ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കിയത്. 45നും 59നും ഇടയില്‍ പ്രായമുളളവര്‍ക്കുള്ള വാക്‌സിന്‍ വിതരണം ഏപ്രില്‍ ഒന്നിന് ആരംഭിച്ചു.

Tags:    

Similar News