ദോഹ: ഖത്തറില്‍ 24 മണിക്കൂറിനിടെ 82 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ആഴ്ച്ചകള്‍ക്കു ശേഷമാണ് പുതിയ കേസുകള്‍ നൂറില്‍ താഴെ എത്തുന്നത്. പുതുതായി 164 പേരാണ് രോഗമുക്തി നേടിയത്. 52 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 30 പേര്‍ യാത്രക്കാരാണ്. 1,666 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.
ഖത്തറില്‍ ഇന്നും കൊവിഡ് മരണമില്ല. ആകെ മരണം 604 ആണ്. രാജ്യത്ത് ഇതുവരെ 233,116 പേര്‍ രോഗമുക്തി നേടി. ഇന്ന് 7 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 64 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്. 5,605 ഡോസ് വാക്‌സിന്‍ കൂടി നല്‍കിയതോടെ ആകെ വാക്‌സിന്‍ ഡോസുകളുടെ എണ്ണം 46,53,019 ആയി.