ആലപ്പുഴ: ജില്ലയില്‍ ഞായറാഴ്ച 941 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1,199 പേര്‍ രോഗമുക്തരായി. 14.24 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 922 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 18 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഒരു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ 2,31,725 പേര്‍ രോഗമുക്തരായി. 9,807 പേര്‍ ചികിത്സയിലുണ്ട്.
231 പേര്‍ കൊവിഡ് ആശുപത്രികളിലും 1981 പേര്‍ സി.എഫ്.എല്‍.റ്റി.സി.കളിലും ചികിത്സയിലുണ്ട്. 6,279 പേര്‍ വീടുകളില്‍ ഐസൊലേഷനിലുണ്ട്. 227 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 1,302 പേര്‍ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 1,371 പേര്‍ നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു. ആകെ 21,308 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 6,607 സാംപിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്.