ട്രെയ്‌നില്‍ മദ്യപിച്ച് സ്ത്രീകളോട് മോശമായി പെരുമാറിയ യാത്രക്കാരനെ മര്‍ദ്ദിച്ച് ടിടിഇ(വീഡിയോ)

Update: 2025-01-10 03:09 GMT

ന്യൂഡല്‍ഹി: ട്രെയ്‌നില്‍ മദ്യപിച്ച് സ്ത്രീകളോട് മോശമായി പെരുമാറിയ യാത്രക്കാരനെ മര്‍ദ്ദിച്ച് ടിടിഇ. അമൃത്‌സര്‍-കാത്തിഹാര്‍ എക്‌സ്പ്രസിലാണ് സംഭവം. കോച്ചിലെ അറ്റന്‍ഡര്‍മാരായ വിക്രം ചൗഹാന്‍, സോനു മഹാതോ എന്നിവരുമൊത്താണ് യാത്രക്കാരന്‍ രഹസ്യമായി മദ്യം കഴിച്ചത്. ഇതിന് ശേഷം ലഹരിയിലായ യാത്രക്കാരന്‍ സ്ത്രീകളോട് മോശമായി പെരുമാറുകയും ടിടിഇ രാജേഷ്‌കുമാറിനെ ആക്രമിക്കുകയും ചെയ്തു. ഇതോടെയാണ് ടിടിഇയും സഹായിയും യാത്രക്കാരനെ കൈകാര്യം ചെയ്തത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ റെയില്‍വേ പോലിസ് യാത്രക്കാരനെ കസ്റ്റഡിയില്‍ എടുത്തു കൊണ്ടുപോയി. യാത്രക്കാരന്റെ പരാതിയില്‍ ടിടിഇയെ റെയില്‍വേ സസ്‌പെന്‍ഡ് ചെയ്തു. മദ്യപിച്ചിരുന്ന രണ്ടു കോച്ച് അറ്റന്‍ഡന്റുമാരെയും റെയില്‍വേ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

Similar News