വയനാട്: വയനാട് ജില്ലയില്‍ ഇന്ന് (27.04.21) 968 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര് രേണുക അറിയിച്ചു. 233 പേര് രോഗമുക്തി നേടി. 958 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 8 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 37,874 ആയി. 29,926 പേര് ഇതുവരെ രോഗമുക്തരായി. നിലവില്‍ 6,830 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 6,245 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
നെന്മേനി സ്വദേശികള്‍ 86 പേര്, കണിയാമ്പറ്റ 84 പേര്, കല്‍പ്പറ്റ 72 പേര്, അമ്പലവയല്‍ 68 പേര്, മീനങ്ങാടി 62 പേര്, പുല്‍പ്പള്ളി 56 പേര്, നൂല്‍പ്പുഴ 47 പേര്, വൈത്തിരി 43 പേര്, എടവക 39 പേര്, മേപ്പാടി 37 പേര്, മുട്ടില്‍ 34 പേര്, ബത്തേരി 33 പേര്, മാനന്തവാടി 32 പേര്, മുള്ളന്‍കൊല്ലി, മൂപ്പൈനാട് 28 പേര് വീതം, കോട്ടത്തറ 27 പേര്, തവിഞ്ഞാല്‍ 24 പേര്, തിരുനെല്ലി 23 പേര്, പൂതാടി 22 പേര്, പടിഞ്ഞാറത്തറ, പനമരം 21 പേര് വീതം, പൊഴുതന 20 പേര്, വെള്ളമുണ്ട 18 പേര്, തൊണ്ടര്‍നാട് 15 പേര്, വെങ്ങപ്പള്ളി 12 പേര്, തരിയോട് സ്വദേശികളായ 6 പേരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
കുവൈത്തില്‍ നിന്ന് വന്ന പൊഴുതന സ്വദേശി, ആസാമില്‍ നിന്ന് വന്ന തവിഞ്ഞാല്‍ സ്വദേശി, ചത്തീസ്ഗഡ്ല് നിന്ന് വന്ന തരിയോട് സ്വദേശി, പശ്ചിമബംഗാളില്‍ നിന്ന് വന്ന വൈത്തിരി സ്വദേശി, കര്‍ണാടകയില്‍ നിന്ന് വന്ന അമ്പലവയല്‍, മാനന്തവാടി, മീനങ്ങാടി, നെന്മേനി, പൊഴുതന, ബത്തേരി സ്വദേശികളായ ഓരോരുത്തരുമാണ് വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തി് രോഗബാധിതരായത്.
233 പേര്‍ക്ക് രോഗമുക്തി
കണിയാമ്പറ്റ സവദേശികള് 12 പേര്, മേപ്പാടി 8 പേര്, തരിയോട് 7 പേര്, വെള്ളമുണ്ട, തവിഞ്ഞാല്‍, ബത്തേരി, പനമരം മൂന്നു പേര് വീതം, മീനങ്ങാടി, വൈത്തിരി, നെന്മേനി, അമ്പലവയല്‍, മാനന്തവാടി, പൂതാടി, പടിഞ്ഞാറത്തറ, പുല്‍പ്പള്ളി, കല്‍പ്പറ്റ രണ്ടു പേര് വീതം, കോട്ടത്തറ, വേങ്ങപ്പള്ളി, പൊഴുതന, മുട്ടില്‍, മുള്ളന്‍കൊല്ലി, തൊണ്ടര്‍നാട്, എടവക സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ ചികിത്സയിലായിരുന്ന 169 പേരുമാണ് രോഗം ഭേദമായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ആയത്.
1,710 പേര് പുതുതായി നിരീക്ഷണത്തില്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (27.04.21 ) പുതുതായി നിരീക്ഷണത്തിലായത് 1,710 പേരാണ്. 629 പേര് നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 19675 പേര്. ഇന്ന് പുതുതായി 97 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 5105 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 370789 സാംപിളുകളില്‍ 3,60,951 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 3,23,077 നെഗറ്റീവും 37,874 പോസിറ്റീവുമാണ്.