ജയ്പൂര്‍: രാജസ്ഥാനില്‍ പുതുതായി 1450 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 13 പേര്‍ക്കാണ് ജീവഹാനിയുണ്ടായിരിക്കുന്നത്. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് 80,227 പേരാണ് ആകെ രോഗബാധിതര്‍. അതില്‍ 14,091 പേര്‍ സജീവ രോഗികളാണ്, 1,043 പേര്‍ മരിച്ചു.
രാജ്യത്ത് ഇതുവരെ 35 ലക്ഷം പേരെയാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്. ഇന്ന് മാത്രം 78,761 പേര്‍ക്ക് പുതുതായി രോഗം ബാധിച്ചു. 948 പേര്‍ മരിച്ചു. രാജ്യത്തെ സജീവ കേസുകള്‍ 7,65,302 ഉം രോഗമുക്തര്‍ 27,13,934 മാണ്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഇതുവരെ 63,498 പേര്‍ മരിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനത്തിന്റെ തോത് രോഗമുക്തരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ മെച്ചപ്പെട്ട അവസ്ഥയിലാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിലപാട്.