രാജ്യത്ത് 24 മണിക്കൂറിനിടെ 13,823 കൊവിഡ് രോഗികള്‍; 16,988 പേര്‍ക്ക് രോഗമുക്തി
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 13,823 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 162 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,05,95,660 ആയി. മരണസംഖ്യ 1,52,718 ആയി ഉയര്‍ന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 1,97,201 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. രോഗമുക്തി നേടിയവര്‍ 1,02,45,741 ആയി. ഇന്നലെ മാത്രം 16,988 പേരാണ് രോഗമുക്തി നേടിയത്.