ഭുവനേശ്വര്‍: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒഡീഷയില്‍ 6,647 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഈ സമയത്തിനുളളില്‍ എട്ട് പേര്‍ മരിച്ചു. 2,452 പേര്‍ രോഗമുക്തരായിട്ടുണ്ട്.
ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 4,01,341 ആയി. 43,304 പേരാണ് വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നത്. 3,56,003 പേര്‍ രോഗമുക്തരായി. ആകെ മരണം 1,981.
3,855 പേര്‍ ക്വാറന്റീനിലുണ്ട്. 2,792 പേര്‍ക്കും സംസ്ഥാനത്തുനിന്നുമാണ് കൊവിഡ് ബാധയുണ്ടായത്.
സംസ്ഥാനത്തെ ഖുര്‍ദ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്, 1,189 പേര്‍. സുന്ദര്‍ഘര്‍ 788, നൗപഡ 559, പുരി 395 എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.
കൊവിഡ് ലോക്ക് ഡൗണ്‍ കണക്കിലെടുത്ത് ഒഡീഷ സര്‍ക്കാര്‍ നഗരപ്രദേശങ്ങളില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.