കൊവിഡ്; യാത്രാ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിയ രാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്തിനെയും യുഎഇയെയും ഉള്‍പ്പെടുത്തണമെന്ന്

Update: 2022-02-12 18:56 GMT

കുവൈത്ത് സിറ്റി; ഇന്ത്യയിലേക്കുള്ള യാത്രാ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിയ രാജ്യങ്ങളുടെ പട്ടികയില്‍ കുവൈറ്റ്, യുഎഇ ഉള്‍പ്പടെയുള്ള രാജ്യങ്ങളെ ഉള്‍പ്പെടുത്താനുള്ള നടപടി വേഗത്തിലാക്കണമെന്ന് ഓവര്‍സീസ് എന്‍സിപി.

കേന്ദ്ര സര്‍ക്കാറിന്റെ പുതുക്കിയ യാത്രാ നയത്തില്‍ ഉള്‍പ്പെട്ട രാജ്യങ്ങളുടെ പട്ടികയില്‍ കുവൈറ്റ്, യുഎഇ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടെ കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ വേഗത്തിലാക്കണമെന്നാണ് ആവശ്യം. ഇതുസംബന്ധിച്ച നിവേദനം എന്‍സിപി ഓവര്‍സീസ് സെല്‍ ദേശീയ അധ്യക്ഷന്‍ ബാബു ഫ്രാന്‍സിസാണ് വിദേശ കാര്യ വകുപ്പു മന്ത്രി ഡോ. ശ്രീ ജയശങ്കര്‍, സഹമന്ത്രി വി മുരളീധരന്‍ എന്നിവര്‍ക്ക് നല്‍കിയത്.

രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച വിദേശയാത്രക്കാര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധനയും, നാട്ടില്‍ ഏഴു ദിവസ ക്വാറന്റീനും ആവശ്യമില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.

Tags:    

Similar News