കൊവിഡ്: ഗുജറാത്തില്‍ പകുതിയിലേറെ പേര്‍ക്കും ഹോമിയോ പ്രതിരോധ മരുന്ന് നല്‍കി

സംസ്ഥാനത്തെ പകുതിയിലേറെ പ്രദേശത്ത് പ്രതിരോധ മരുന്ന് സര്‍ക്കാര്‍ സംവിധാനം വഴി വിതരണം ചെയ്തുവെന്നും ഗുജറാത്ത് ആരോഗ്യ വകുപ്പ് അറിയിച്ചു

Update: 2020-08-25 04:32 GMT

വഡോദര: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ പകുതിയോളം ജനങ്ങള്‍ക്കും ഹോമിയോ മരുന്ന് നല്‍കിയതായി ഗുജറാത്ത് സര്‍ക്കാര്‍. ആഴ്സെനിക്കം ആല്‍ബം-30 എന്ന മരുന്നാണ് നിശ്ചയിച്ച അളവില്‍ വിതരണം ചെയ്തത്. സംസ്ഥാനത്തെ ആകെ ജനസംഖ്യ 6.6 കോടിയാണ്. ഇതില്‍ 3.48 കോടി ജനങ്ങള്‍ ഹോമിയോ പ്രതിരോധ മരുന്നുകള്‍ ഉപയോഗിച്ചു. മരുന്നുപയോഗിച്ച എല്ലാവരുടേയും പരിശോധനാ ഫലം നെഗറ്റീവായി രേഖപ്പെടുത്തിയെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

സംസ്ഥാനത്തെ പകുതിയിലേറെ പ്രദേശത്ത് പ്രതിരോധ മരുന്ന് സര്‍ക്കാര്‍ സംവിധാനം വഴി വിതരണം ചെയ്തുവെന്നും ഗുജറാത്ത് ആരോഗ്യ വകുപ്പ് അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെ മുന്നില്‍ അവതരിപ്പിച്ച കണക്കാണ് ഗുജറാത്ത് സര്‍ക്കാര്‍ പുറത്തുവിട്ടത്. ആയുഷ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശമുള്ള എല്ലാ വിഭാഗത്തിലെ മരുന്നുകളും കൊറോണ പ്രതിരോധത്തിന് ഉപയോഗിക്കാന്‍ അനുവദിച്ചിരുന്നുവെന്നും ആരോഗ്യവകുപ്പ് പറഞ്ഞു. 

Tags:    

Similar News