കൊവിഡ്: ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ന്യൂസിലാന്റ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി

ന്യൂസിലാന്റില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന വിദേശ യാത്രക്കാരില്‍ 23 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതില്‍ 17 പേരും ഇന്ത്യയില്‍ നിന്നും വന്നവരായിരുന്നു.

Update: 2021-04-08 04:06 GMT

വെല്ലിങ്ടണ്‍: രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ന്യൂസിലാന്റ് താല്‍ക്കാലിക യാത്രാവിലക്ക് ഏര്‍പ്പെടുത്തി. ഏപ്രില്‍ 11 മുതല്‍ ഏപ്രില്‍ 28 വരെയാണ് വിലക്ക്. ഇന്ത്യയില്‍ നിന്ന് തിരിച്ചുപോവുന്ന ന്യൂസിലാന്റ് പൗരന്മാര്‍ക്കും വിലക്ക് ബാധകമാണെന്ന് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ പറഞ്ഞു.


ന്യൂസിലാന്റില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന വിദേശ യാത്രക്കാരില്‍ 23 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതില്‍ 17 പേരും ഇന്ത്യയില്‍ നിന്നും വന്നവരായിരുന്നു. ഇതിനെ തുടര്‍ന്നാണ് യാത്രാ വിലക്ക് തീരുമാനിച്ചത്. 'താല്‍ക്കാലിക വിലക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് മനസിലാക്കുന്നു, പക്ഷേ യാത്രക്കാര്‍ അനുഭവിക്കുന്ന അപകടസാധ്യത കുറയ്ക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനുള്ള ഉത്തരവാദിത്തവും ബാധ്യതയും എനിക്കുണ്ട്.' വിലക്ക് പ്രഖ്യാപിച്ച ശേഷം പ്രധാനമന്ത്രി പറഞ്ഞു.


Tags:    

Similar News