കൊവിഡ്: സൗജന്യവാക്‌സിന്‍ പ്രഖ്യാപിക്കുന്ന പന്ത്രണ്ടാമത്തെ സംസ്ഥാനമായി ഒഡീഷ
ഭുവനേശ്വര്‍: ഒഡീഷ സംസ്ഥാനത്തെ എല്ലാ താമസക്കാര്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കും. മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കാണ് ഇക്കാര്യം അറിയിച്ചത്. 18 മുതല്‍ 44 വയസ്സുവരെയുള്ളവര്‍ക്കാണ് സൗജന്യ വാക്‌സിന്‍ നല്‍കുക.
വാക്‌സിന്‍ വാങ്ങുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ 2,000 കോടി നീക്കിവയ്ക്കും.
സംസ്ഥാനത്തെ എല്ലാവരുടെയും ജീവന്‍ വിലപ്പെട്ടതാണ്. എല്ലാവരും സുരക്ഷിതരായിരിക്കണം. അതുകൊണ്ടാണ് 18നും 44നുമിടിയിലുള്ള എല്ലാവര്‍ക്കും സൗജന്യവാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചത്- മുഖ്യമന്ത്രി പറഞ്ഞു.
18നും 44നുമിടയില്‍ 2 കോടി പേരാണ് ഉള്ളത്. അവര്‍ക്കുവേണ്ടി 2.000 കോടി രൂപ മാറ്റിവച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാക്‌സിന്‍ വാങ്ങുന്ന നടപടികള്‍ ചീഫ് മെഡിക്കല്‍ ഓഫിസര്‍ ആരംഭിച്ചു.
10.34 ലക്ഷം ഡോസ് കൊവാക്‌സിനും 3.77 കോടി ഡോസ് കൊവിഷീല്‍ഡുമാണ് വാങ്ങുന്നത്. മെയ് ഒന്നാം തിയ്യതി മുതല്‍ വാക്‌സിന്‍ വിതരണം തുടങ്ങും.
തെലങ്കാന, കേരളം, മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, ഛത്തിസ്ഗഢ്, ബീഹാര്‍, മധ്യപ്രദേശ്, അസം, യുപി, ഗോവ, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളാണ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.