തിരുവനന്തപുരം: ഓണക്കാലത്ത് വിപണിയില്‍ വര്‍ധിച്ചുവരാനിടയുള്ള തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. പുതുക്കിയ പ്രോട്ടോകോള്‍ അനുസരിച്ച് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനെ കുറിച്ച് ജില്ലാ ഭരണകൂടം വ്യാപാരികളുമായി സംസാരിക്കാന്‍ ധാരണയായി.
ഓണക്കാല്തത് കടകള്‍ രാവിലെ 7 മുതല്‍ രാത്രി 9 മണിവരെ കണ്ടെയിന്‍മെന്റ് സോണിലൊഴിച്ച് തുറന്ന് പ്രവര്‍ത്തിക്കാം. പ്രവേശിക്കുന്നവരുടെ പരമാവധി എണ്ണം കടയുടെ തറവിസ്തീര്‍ണത്തിനും തുറന്ന പ്രതലത്തിനും അനുസരിച്ച് തീരുമാനിക്കും. എത്ര പേര്‍ക്ക് പ്രവേശിക്കാമെന്ന കാര്യം കടകള്‍ക്ക് മുന്നില്‍ എഴുതി വയ്ക്കണം. ബാക്കി വരുന്നവര്‍ കടയ്ക്കു പുറത്ത് കാത്തിരിക്കുകയോ നില്‍ക്കുകയോ ചെയ്യണം. കടകള്‍ക്കകത്ത് ഉപഭോക്താക്കള്‍ക്ക് ചെലവഴിക്കാവുന്ന പരമാവധി സമയവും ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശമനുസരിച്ച് ക്രമപ്പെടുത്തണം.
സാമൂഹിക അകലം പാലിക്കണം, മാസ്‌ക് ധരിക്കണം, സാനിറ്റൈസ് ചെയ്യണം.
ഓണാഘോഷങ്ങള്‍ക്ക് വിലക്കുണ്ട്. ഓണസദ്യയും പാടില്ല. പുറത്തുനിന്ന് പൂക്കള്‍ കൊണ്ടുവരരുത്.
ഓണത്തോടനുബന്ധിച്ച് തിരക്ക് കുറയ്ക്കാന്‍ കൂടുതല്‍ സ്ഥലങ്ങളില്‍ കടകള്‍ തുറക്കും. സാമൂഹികഅകലവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വാച്ച് മാന്‍ ശ്രദ്ധിക്കണം. കടകളില്‍ പണമടയ്ക്കുന്നത് കാര്‍ഡ് ഉപയോഗിച്ചുകൊണ്ടാവണം. ഹോംഡലിവറിയ്ക്ക് പ്രാധാന്യം നല്‍കണം. കൂടുതല്‍ പേര്‍ കടകളില്‍ തങ്ങിനില്‍ക്കാതിരിക്കാന്‍ ഉടമകള്‍ ശ്രദ്ധിക്കണം.
ലോഡ്ജുകളില്‍ മുറികള്‍ അനുവദിക്കുമ്പോള്‍ ഓരോരുത്തര്‍ക്കും നല്‍കേണ്ടത് സാനിറ്റൈസ് ചെയ്ത മുറിയായിരിക്കണം. വ്യാപാരമേളകള്‍, ഉത്സവാഘോഷങ്ങള്‍ എന്നിവയും വിലക്കും.
ബാങ്കുകള്‍, ഇന്‍ഷുറന്‍സ് ഓഫിസുകള്‍ എന്നിവ 50 ശതമാനം പേരെ വച്ച് പ്രവര്‍ത്തിപ്പിക്കണം. ഓണവുമായി ബന്ധപ്പെട്ട് ജനങ്ങളോട് അനാവശ്യയാത്രകള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഓണാഘോഷവും നിരോധിച്ചു. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ ജയതിലക് ഐഎഎസ് ആണ് കൊവിഡ് മാനദണ്ഡങ്ങള്‍ പുറത്തുവിട്ടത്.