കല്‍പ്പറ്റ: ചികില്‍സയിലിരിക്കെ കൊവിഡ് രോഗി ആശുപതിയിലെ കുളിമുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു. മീനങ്ങാടി എലത്തില്‍കുഴിയില്‍ പൗലോസാ(72)ണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ മരിച്ചത്. ന്യുമോണിയ, ശ്വാസ തടസ്സം തുടങ്ങിയ രോഗങ്ങള്‍ക്ക് സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പൗലോസിനെ ഈ മാസം 27നാണ് മാനന്തവാടി ജില്ലാശുപത്രില്‍ പ്രവേശിപ്പിച്ചത്. ആശുപത്രി വാര്‍ഡിലെ കുളിമുറിയില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മരണകാരണം ഹൃദയാഘാതമെന്ന് അധികൃതര്‍ പറഞ്ഞു. മൃതദേഹംമീനങ്ങാടി സെന്റ് പീറ്റര്‍ ആന്റ് പോള്‍ പള്ളി സെമിത്തേരിയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്‌കരിച്ചു.ഭാര്യ: സാറാമ്മ. മക്കള്‍: ഷാജി, മോളി മരുമകള്‍: വിജി.
Covid patient collapsed and died in hospital