വയനാട്ടില്‍ കൊവിഡ് ചികില്‍സയിലിരുന്നയാള്‍ മരിച്ചു

മീനങ്ങാടി ചെന്നല കോളനിയിലെ കൃഷ്ണന്‍ (60) ആണ് മരിച്ചത്.

Update: 2020-09-23 08:25 GMT

കല്‍പറ്റ: കൊവിഡ് രോഗബാധിതനായി ചികില്‍സയിലിരുന്നയാള്‍ മരിച്ചു. മീനങ്ങാടി ചെന്നല കോളനിയിലെ കൃഷ്ണന്‍ (60) ആണ് മരിച്ചത്. സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇക്കഴിഞ്ഞ 13ന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചയിരുന്നു. പ്രമേഹം, ശ്വാസതടസ്സം, ന്യൂമോണിയ എന്നിവയെ തുടര്‍ന്ന് ഐസിയുവില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 11.30ന് ഹൃദയാഘാതം ഉണ്ടാവുകയും ഇന്ന് വെളുപ്പിന് 2.45ന് മരിക്കുകയും ചെയ്തു.

Tags:    

Similar News