കൊവിഡ് രോഗിയെ പീഡിപ്പിച്ച സംഭവം: സാംസ്‌കാരിക കേരളത്തിന് അപമാനം- വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ്

കൊലക്കേസിലുള്‍പ്പെടെ 15 ഓളം കേസുകളിലെ പ്രതിയായ കായംകുളം സ്വദേശി നൗഫല്‍ എന്ന കൊടും ക്രിമിനല്‍ എങ്ങിനെ സര്‍ക്കാര്‍ ആംബുലന്‍സിലെ ഡ്രൈവറായി എന്ന് ആരോഗ്യ വകുപ്പ് മറുപടി പറയണം.

Update: 2020-09-07 08:50 GMT

കോഴിക്കോട്: കൊവിഡ് രോഗിയായ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവം സാംസ്‌കാരിക കേരളത്തിന് അപമാനകരമാണെന്ന് വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് മലപ്പുറം ജില്ലാ പ്രസിഡന്റ് സല്‍മാസ്വാലിഹ്, സെക്രട്ടറി റൈഹാന കോട്ടക്കല്‍ എന്നിവര്‍ സംയുക്ത പ്രസ്ഥാവനയില്‍ അഭിപ്രായപ്പെട്ടു. കൊലക്കേസിലുള്‍പ്പെടെ 15 ഓളം കേസുകളിലെ പ്രതിയായ കായംകുളം സ്വദേശി നൗഫല്‍ എന്ന കൊടും ക്രിമിനല്‍ എങ്ങിനെ സര്‍ക്കാര്‍ ആംബുലന്‍സിലെ ഡ്രൈവറായി എന്ന് ആരോഗ്യ വകുപ്പ് മറുപടി പറയണം.

കൊവിഡ് രോഗിയെ കൊണ്ട് പോവുമ്പോള്‍ ഉത്തരവാദിത്തമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ കൂടെയുണ്ടാകണമെന്ന മാനദണ്ഡം പോലും പാലിക്കാതെ, അര്‍ദ്ധരാത്രിയില്‍ പോലും രോഗികളെ ഇത്തരം ക്രിമിനനലുകളുടെ കൂടെ പറഞ്ഞയക്കാന്‍ നിര്‍ദേശം കൊടുത്ത ഉദ്യോഗസ്ഥര്‍ക്കും ഈ കൊടും ക്രൂരതയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാനാവില്ല.

കഴിവും യോഗ്യതയും അര്‍ഹതയും പരിഗണിക്കാതെ, പാര്‍ട്ടി പ്രവര്‍ത്തകരേയും വേണ്ടപ്പെട്ടവരേയും സര്‍ക്കാര്‍ നിയന്ത്രിത ജോലികളില്‍ തിരുകിക്കയറ്റുന്നതിലുടെയുണ്ടാവുന്ന ദുരന്തം കൂടിയാണ് കോഴഞ്ചേരിയിലെ ഈ സംഭവം.

വസ്തുതകള്‍ ഇതായിരിക്കെ ആംബുലന്‍സ് ഡ്രൈവറെ പുറത്താക്കി കൈകഴുകി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന മന്ത്രി, അതിന് മുമ്പ് ഇത്തരം ക്രിമിനലുകള്‍ ആരുടെ ഒത്താശയോടെയാണ് സര്‍ക്കാര്‍ ആംബുലന്‍സില്‍ ഡ്രൈവറായതെന്ന് കൂടി വിശദീകരിക്കമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.

Tags:    

Similar News