കൊവിഡ്: ബയോളജിക്കല്‍-ഇയ്ക്ക് കുട്ടികളില്‍ ക്ലിനിക്കല്‍ പരിശോധന നടത്താന്‍ അനുമതി

Update: 2021-09-02 06:23 GMT

ന്യൂഡല്‍ഹി: ഹൈദരാബാദിലെ ബയോളജിക്കല്‍- ഇ ലിമിറ്റഡ് നിര്‍മ്മിക്കുന്ന കൊവിഡ് വാക്‌സിന്‍ കുട്ടികളില്‍ പരീക്ഷിക്കാന്‍ ഡ്രഗ് കണ്‍ട്രോളര്‍ അനുമതി നല്‍കി. ഫേസ് 2, ഫേസ് 3 ഘട്ട പരിശോധനക്കാണ് അനുമതി നല്‍കിയിട്ടുള്ളത്. കോര്‍ബെവാക്‌സ് എന്ന പേരിലാണ് ബയോളജിക്കല്‍- ഇ ലിമിറ്റഡ് വാക്‌സിന്‍ നിര്‍മിക്കുന്നത്.

അഞ്ച് വയസ്സിനും 18 വയസ്സിനുമിടയിലുള്ള കുട്ടികളിലാണ് വാക്‌സിന്‍ പരിശോധന നടത്തുക. രാജ്യത്തെ പത്ത് കേന്ദ്രങ്ങളിലായിരിക്കും ക്ലിനിക്കല്‍ ട്രയല്‍ നടക്കുക.

വാക്‌സിന്‍ വിദഗ്ധ സമിതി കഴിഞ്ഞ ദിവസം ബയോളജിക്കല്‍-ഇയെ ശുപാര്‍ശ ചെയ്തിരുന്നു.

സൈഡസ് കാഡിലയുടെ ഓറല്‍ കൊവിഡ് വാക്‌സിന് ഇതിനകം 12-18 വയസ്സുകാര്‍ക്കിടയില്‍ ഉപയോഗിക്കാനുള്ള അനുമതി നല്‍കിക്കഴിഞ്ഞിട്ടുണ്ട്.

ഭാരത് ബയോടെക്കിന്റെ കുട്ടികളില്‍ ഉപയോഗിക്കുന്ന വാക്‌സിനുള്ള ക്ലിനിക്കല്‍ ട്രയനിലും അനുമതി നല്‍കിയിട്ടുണ്ട്. ഇതിന്റെ ഫലം സപ്തംബറില്‍ പുറത്തുവിടും.

30 കോടി ഡോസ് വാക്‌സിന്‍ നല്‍കാന്‍ ബയോളജിക്കല്‍ ഇയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ 1500 കോടി നല്‍കിയിട്ടുണ്ട്. 

Tags:    

Similar News