മാള: പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്‍പതില്‍ കൊവിഡ് ആര്‍ടി/പിസിആര്‍ പരിശോധനയില്‍ കഴിഞ്ഞ ദിവസം പോസിറ്റീവായ ആളുടെ കുടുംബത്തിലെ ബാക്കി അഞ്ച് പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇവര്‍ അഞ്ച് പേരും ഹോം ഐസോലെഷനില്‍ വീട്ടില്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരുടെ നിരീക്ഷണത്തില്‍ തുടര്‍ന്നും കഴിയുന്നതാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.