ടിപിആര്‍ 18ന് മുകളിലുള്ള സ്ഥലങ്ങളില്‍ ട്രിപ്പിള്‍ ലോഡ് ഡൗണ്‍; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍
വ്യാഴാഴ്ച മുതല്‍ റേഷന്‍ കടകള്‍ രാവിലെ 8.30മുതല്‍ ഉച്ചയ്ക്ക് 12 വരെയും വൈകീട്ട് 3.30മുതല്‍ 6.30വരെയുമാണ് പ്രവര്‍ത്തന സമയം
തിരുവനന്തപുരം: ടിപിആര്‍ പ്രതീക്ഷിച്ച പോലെ താഴാത്തതിനാല്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. കൊവിഡ് നിയന്ത്രണങ്ങള്‍ക്കുള്ള ടിപിആര്‍ സ്ലാബുകള്‍ സര്‍ക്കാര്‍ പുനക്രമീകരിച്ചു. ടിപിആര്‍ 18ന് മുകളിലുള്ള സ്ഥലങ്ങളില്‍ ട്രിപ്പിള്‍ ലോഡ് ഡൗണായിരിക്കും. ഇന്ന് നടന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഈ നിര്‍ദ്ദേശങ്ങളുണ്ടായത്.
ടിപിആര്‍ 6വരെ എ കാറ്റഗറിയും 6മുതല്‍ 12വരെ ബി കാറ്റഗറിയും 12 മുതല്‍ 18വരെ സി കാറ്റഗറിയുമായിരിക്കും. ടിപിആര്‍ 18ന് മുകളിലുള്ള സ്ഥലങ്ങളില്‍ ട്രിപ്പിള്‍ ഡൗണായിരിക്കും. നിലവില്‍ ടിപിആര്‍ 24ന് മുകളിലായിരുന്നു ട്രിപ്പിള്‍ ലോക് ഡൗണ്‍.
വൈകീട്ട് ആറിന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ കൊവിഡ് നിയന്ത്രണങ്ങളെ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തും.
വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്തെ റേഷന്‍ കടകള്‍ രാവിലെ 8.30മുതല്‍ ഉച്ചയ്്ക്ക് 12 വരെയും വൈകീട്ട് 3.30മുതല്‍ 6.30വരെയുമാണ് പ്രവര്‍ത്തന സമയം. നേരത്തെ ഇത് രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക 2.30 വരെയായിരുന്നു.