കൊവിഡ്: തെലങ്കാനയില്‍ സ്വകാര്യ സ്‌കൂളുകളും മെഡിക്കല്‍ കോളജ് ഒഴികെയുള്ള കോളജുകളും അടച്ചിടുന്നു

Update: 2021-03-23 15:41 GMT

തെലങ്കാന: കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ തെലങ്കാനയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

മെഡിക്കല്‍ കോളജുകളെ അടച്ചുപൂട്ടലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്വകാര്യ-സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, കോളജുകള്‍, ഹോസ്റ്റലുകള്‍ തുടങ്ങിയവ വ്യാഴാഴ്ച മുതല്‍ അടച്ചിടും. എന്നാല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താന്‍ അനുമതിയുണ്ട്.

വിദ്യാഭ്യാസ മന്ത്രി സബിത ഇന്ദ്ര റെഡ്ഢിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടയ്ക്കാന്‍ തീരുമാനിച്ച വിവരം പ്രഖ്യാപിച്ചത്.

സംസ്ഥാനത്തും അതിര്‍ത്തി സംസ്ഥാനങ്ങളിലും രോഗവ്യാപനം വര്‍ധിച്ച സാഹചര്യത്തിലാണ് മുന്‍കരുതലെന്ന നിലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു.

ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്‌നാട്, ഗുജറാത്ത്, ചത്തിസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്.

ഉത്തരവ്, ഹോസ്റ്റലുകള്‍ക്കും ഗുരുകുല ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ക്കും ബാധകമാണ്.

Tags:    

Similar News