മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊവിഡ് പരിശോധന: ആലപ്പുഴയിലെ മാധ്യമസ്ഥാപനങ്ങളും പ്രസ് ക്ലബ്ബുകളും ലിസ്റ്റ് സമര്‍പ്പിക്കണം
ആലപ്പുുഴ: ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കൊവിഡ് റാപ്പിഡ് ആന്റീ ബോഡി ടെസ്റ്റുകള്‍ റാന്‍ഡം അടിസ്ഥാനത്തില്‍ ആലപ്പുഴ ജില്ലയില്‍ ഇന്നുമുതല്‍ വിവിധ തലങ്ങളില്‍ ആരംഭിക്കും. ജനങ്ങളുമായി കൂടുതല്‍ അടുത്തിടപഴകുന്ന വിഭാഗങ്ങളില്‍ പെട്ടവരുടെ റാന്‍ഡം ചെക്കിങ്ങാണ് നടക്കുക. ഇതിലേക്ക് ആദ്യ ഘട്ടത്തില്‍ കായംകുളം, ചെങ്ങന്നൂര്‍, ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളിലെ മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ വിവിധ തൊഴില്‍ മേഖലയിലുള്ളവരുടെ ആന്റീബോഡി ടെസ്റ്റ് നടത്തും. റാന്‍ഡം ചെക്കിങ് ആയതിനാല്‍ മുന്‍കൂട്ടി നിശ്ചയിക്കുന്നവര്‍ക്കല്ല ടെസ്റ്റ് ചെയ്യുക. റാന്‍ഡം ആയി ആളുകളെ കണ്ടെത്തി ചെക്ക് ചെയ്യുകയാണ്. ഇതിനായി മാധ്യമസ്ഥാപനങ്ങളില്‍ ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്നവരുടെ ലിസ്റ്റ് നല്‍കാന്‍ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന റിപോര്‍ട്ടര്‍മാര്‍, ക്യാമറാമാന്‍മാര്‍, ക്യാമറ അസിസ്റ്റന്റുമാര്‍, ഫോട്ടോഗ്രാഫര്‍മാര്‍, ഡ്രൈവര്‍മാര്‍ എന്നിവര്‍ക്കാണ് മുന്‍തൂക്കം.
ലിസ്റ്റില്‍ നിന്ന് ആരോഗ്യ വകുപ്പ് തിരഞ്ഞെടുക്കുന്നവര്‍ക്കായിരിക്കും ടെസ്റ്റ് നടത്തുക. ടെസ്റ്റിന് തിരഞ്ഞെടുക്കപ്പെടുന്നവരെ ഫോണില്‍ വിളിച്ച് ബന്ധപ്പോടുമ്പോള്‍ അവര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചേരണം.