കൊവിഡ് ആര്‍.ടി.പി.സി.ആര്‍. പരിശോധന നിരക്ക് പുതുക്കി

Update: 2021-02-09 13:29 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കൊവിഡ്19 ആര്‍.ടി.പി.സി.ആര്‍. പരിശോധനാ നിരക്ക് 1700 രൂപയായി പുതുക്കി നിശ്ചയിച്ചതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍. നേരത്തെ ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റിന് 1500 രൂപയാക്കി കുറച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നിരക്ക് പുതുക്കി നിശ്ചയിച്ചത്. മറ്റെല്ലാ പരിശോധനാ നിരക്കുകളും പഴയതുപോലെ തുടരും. എക്‌സ്‌പേര്‍ട്ട് നാറ്റ് ടെസ്റ്റ് 2500 രൂപ, ട്രൂ നാറ്റ് ടെസ്റ്റ് 1500 രൂപ, ആര്‍.ടി. ലാംപ് 1150 രൂപ, റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് 300 രൂപ എന്നിങ്ങനെയാണ് മറ്റുള്ളവയുടെ നിരക്കുകള്‍.

എല്ലാ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളും സ്വാബിഗ് ചാര്‍ജുകളും ടെസ്റ്റുമായി ബന്ധപ്പെട്ട മറ്റെല്ലാ ചാര്‍ജകളും ഉള്‍പ്പെടെയാണ് ഈ നിരക്ക്. ഈ നിരക്കുകള്‍ പ്രകാരം മാത്രമേ ഐ.സി.എം.ആര്‍, സംസ്ഥാന അംഗീകൃത ലബോറട്ടറികള്‍ക്കും ആശുപത്രികള്‍ക്കും പരിശോധന നടത്താന്‍ പാടുള്ളൂ. സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായാണ് എല്ലാ കൊവിഡ് പരിശോധനകളും നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Tags:    

Similar News