ആര്‍ടിപിസി ആര്‍ പരിശോധന: നിരക്ക് നിശ്ചയിക്കാന്‍ അധികാരമുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍; ഇല്ലെന്ന് ലാബുടമകള്‍
ആര്‍ടിപിസിആര്‍ ഉള്‍പ്പെടെയുള്ള ടെസ്റ്റുകള്‍ ഡ്രഗ്സ് കണ്‍ട്രോള്‍ ആക്ടിനു കീഴില്‍ വരുന്നതുകൊണ്ടു നിരക്ക് നിശ്ചയിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണെന്നു ലാബുടമകള്‍ ഹൈക്കോടതിയെ അറിയിച്ചു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് നിലപാട് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി
കൊച്ചി: കൊവിഡ് കണ്ടെത്തുന്നതിനുള്ള ആര്‍ടിപിസിആറിന്റെ പരിശോധന നിരക്ക് നിശ്ചയിക്കാന്‍ അധികാരമുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. എന്നാല്‍ ആര്‍ടിപിസിആര്‍ ഉള്‍പ്പെടെയുള്ള ടെസ്റ്റുകള്‍ ഡ്രഗ്സ് കണ്‍ട്രോള്‍ ആക്ടിനു കീഴില്‍ വരുന്നതുകൊണ്ടു നിരക്ക് നിശ്ചയിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണെന്നു ലാബുടമകള്‍ ഹൈക്കോടതിയെ അറിയിച്ചു.
പകര്‍ച്ചവ്യാധി വ്യാപനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ വില നിശ്ചയിക്കാന്‍ കഴിയുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വാദം. ലാബുകള്‍ അവശ്യ സര്‍വീസായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അടിയന്തിര ഘട്ടങ്ങളില്‍ വില നിയന്ത്രണമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇത്തരത്തില്‍ കാണേണ്ടിവരും. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് നിലപാട് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.പരിശോധനാ നിരക്ക് 500 രൂപയായി കുറച്ചതോടെ ലാബുകളെല്ലാം അടച്ചുപൂട്ടല്‍ ഭീഷണിയിലാണെന്ന് ലാബുടമകള്‍ ഹൈക്കോടിതിയില്‍ ബോധിപ്പിച്ചു.
വിമാനത്താവളങ്ങളില്‍ സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരംസേവനമെന്ന നിലയ്ക്കാണ് 448 രൂപയ്ക്ക് പരിശോധന നടത്തുന്നത്. എന്നാലിത് സര്‍ക്കാര്‍ ഇപ്പോള്‍ ചൂഷണം ചെയ്യുകയാണെന്നും ലാബുടമകള്‍ കോടതിയില്‍ വ്യക്തമാക്കി.മറ്റ് സംസ്ഥാനങ്ങളില്‍ കുറഞ്ഞ നിരക്കിലാണ് പരിശോധന നടത്തുന്നതെന്ന് കോടതി ചൂണ്ടികാട്ടി. എന്നാല്‍ സബ്സിഡി നല്‍കുന്നത് കൊണ്ടാകാം ഈ സംസ്ഥാനങ്ങളില്‍ നിരക്ക് കുറഞ്ഞതെന്നായിരുന്നു ലാബുടമകളുടെ മറുപടി. ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.