നിയമസഭാ മന്ദിരത്തിലെ നൂറിലേറെ ജീവനക്കാര്‍ക്ക് കൊവിഡ്; സഭാ സമിതി യോഗങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന് ജീവനക്കാര്‍

പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് പിന്നാലെയാണ് കൊവിഡ് വ്യാപനം രൂക്ഷമായത്.

Update: 2021-08-27 13:21 GMT

തിരുവനന്തപുരം: നിയമസഭാ മന്ദിരത്തിലെ നൂറിലേറെ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് പിന്നാലെയാണ് കൊവിഡ് വ്യാപനം രൂക്ഷമായത്. ഈ പശ്ചാത്തലത്തില്‍ സഭാ സമിതികള്‍ യോഗങ്ങള്‍ ഉള്‍പ്പെടെ രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് കേരള ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ് അസോസിയേഷന്‍ നിയമസഭാ സെക്രട്ടറിക്ക് കത്ത് നല്‍കി. ജീവനക്കാരുടേയും കുടുംബാംഗങ്ങളുടേയും സുരക്ഷ മുന്‍നിര്‍ത്തി രോഗനിയന്ത്രണത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.

Tags:    

Similar News