കൊവിഡ്; വെന്റിലേറ്റര്‍ ക്ഷാമമില്ലെന്ന് ആലപ്പുഴ മെഡിക്കല്‍കോളജ് സൂപ്രണ്ട്

Update: 2021-04-20 09:06 GMT

ആലപ്പുഴ: കൊവിഡ് ചികിത്സയുടെ ഭാഗമായി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്ഥാപിച്ചിട്ടുള്ള 42 വെന്റിലേറ്ററുകള്‍ പ്രവര്‍ത്തന സജ്ജമാണെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. നിലവില്‍ ഒമ്പത് വെന്റിലേറ്ററുകള്‍ കരുതല്‍ ശേഖരമായുണ്ട്. വെന്റിലേറ്ററുകളുടെ കുറവ് കൊണ്ട് ചികിത്സ കിട്ടാതാവുന്ന സാഹചര്യം മെഡിക്കല്‍ കോളജില്‍ ഇല്ല.

കൊവിഡിതര രോഗികള്‍ക്കായി ഉപയോഗിക്കുന്ന വെന്റിലേറ്ററുകളുടെ വാര്‍ഷിക അറ്റകുറ്റ പണികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കാന്‍ കരാര്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും സൂപ്രണ്ട് അറിയിച്ചു.

Similar News