പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊവിഡ് വ്യാപനം; 262 തടവുകാര്‍ക്ക് കൊവിഡ്
കൊവിഡ് സാഹചര്യം പരിഗണിച്ച് രോഗികളെ പ്രത്യേകം ബ്ലോക്കിലേക്ക് മാറ്റി
തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലിലും കൊവിഡ് വ്യാപനം രൂക്ഷമാവുന്നു. 262 തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി തടവുകാര്‍ക്കിടയില്‍ ആന്റിജന്‍ പരിശോധന നടത്തിയിരുന്നു. 936 പേരിലാണ് ആന്റിജന്‍ പരിശോധന നടത്തിയത്. കൊവിഡ് സാഹചര്യം പരിഗണിച്ച് രോഗികളെ പ്രത്യേകം ബ്ലോക്കിലേക്ക് മാറ്റി. രോഗികള്‍ക്ക് പ്രത്യേകം ചികിത്സയും ഡോക്ടര്‍മാരേയും നിയമിക്കണമെന്ന് ജയില്‍ സൂപ്രണ്ട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഒരിടത്ത് പത്ത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചാല്‍ അതൊരു ലാര്‍ജ് ക്ലസ്റ്ററായി പ്രഖ്യാപിക്കുമെന്നാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചത്.
സംസ്ഥാനത്ത് ഇന്നലെ മാത്രം 41,668 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. തിരുവനന്തപുരത്ത് 7896 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.