കൊവിഡ് താപ പരിശോധന: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ടിത കാമറകള്‍ സ്ഥാപിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ

Update: 2020-09-11 03:27 GMT

ന്യൂഡല്‍ഹി: കൊവിഡ് ലോക്ക് ഡൗണ്‍ ഘട്ടം ഘട്ടമായി പിന്‍വലിച്ചശേഷം സര്‍വീസ് തുടങ്ങുമ്പോള്‍ എല്ലാ റെയില്‍വേ സ്‌റ്റേഷനുകളിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ശരീര താപമളക്കുന്ന കാമറകള്‍ സ്ഥാപിക്കാന്‍ ഇന്ത്യന്‍ റയില്‍വേ തീരുമാനിച്ചു. നേരത്തെത്തന്നെ ഈ തീരുമാനം എടുത്തിരുന്നെങ്കിലും ഇതിനായി ടെന്‍ഡര്‍ വിളിച്ചപ്പോള്‍ ചൈനീസ് കമ്പനിക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചുവെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ചില സോണുകളില്‍ താപ കാമറകള്‍ ഇപ്പോള്‍ തന്നെ ഉപയോഗത്തിലുണ്ട്.

ജൂലൈയിലാണ് താപകാമറകള്‍ക്കായുള്ള ടെന്‍ഡര്‍ നടപടികള്‍ നിര്‍ത്തിവച്ചത്. ചൈനീസ് കമ്പനിയ്ക്ക് അനുകൂലമായി നടപടിയെടുക്കുന്നുവെന്ന് താപകാമറകള്‍ നിര്‍മിക്കുന്ന ഇന്ത്യന്‍ കമ്പനിയാണ് പരാതിയയച്ചത്. അതോടെ റെയില്‍വേ ടെലകോം വിഭാഗമായ റെയില്‍ടെല്‍ തുടര്‍നടപടികള്‍ മരവിപ്പിച്ചു. ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷം ഈ തീരുമാനം വേഗത്തിലാക്കിയെന്നാണ് കരുതുന്നത്.

ചൈനീസ് സര്‍ക്കാരിന് ഓഹരിയുള്ള ഹിക്കിവിഷനാണ് ആദ്യം ടെന്‍ഡര്‍ ലഭിച്ചത്.

ഫെയ്‌സ് റെകഗ്‌നിഷന്‍ സാങ്കേതിക വിദ്യ സന്നിവേശിപ്പിച്ച ഈ കാമറയില്‍ ശരീരതാപം കൂടുതലുള്ളവരെ കുറിച്ച് വിവരം നല്‍കും. മാസ് ധരിക്കാത്തവരെ കുറിച്ചും അറിയിപ്പ് നല്‍കും. 

Tags:    

Similar News