കൊവിഡ് മൂന്നാം തരംഗം: കേന്ദ്ര ഉന്നതതല യോഗം ഇന്ന്

Update: 2021-07-09 04:48 GMT

ന്യൂഡല്‍ഹി: കൊവിഡ് മൂന്നാം തരംഗം നേരിടുന്നതിനാവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തുന്നതിനെക്കുറിച്ചാലോചിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല യോഗം വിളിക്കുന്നു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗം രാജ്യത്തെ ഓക്‌സിജന്‍ ലഭ്യതയടക്കമുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് യോഗം ചേരുന്നത്.

ജൂണ്‍ 26ന് പ്രധാനമന്ത്രി സമാനമായ ഒരു യോഗം വിളിച്ചചേര്‍ത്തിരുന്നു. കൊവിഡ് വ്യാപനനിയന്ത്രണപദ്ധതിയുടെയും വാക്‌സിനേഷനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും യോഗം ചര്‍ച്ച ചെയ്തു.

കൊവിഡ് രണ്ടാം തരംഗസമയത്ത് ഓക്‌സിജന്‍ ക്ഷാമം നിരവധി ആരോഗ്യപ്രതിസന്ധിയാണ് രാജ്യത്ത് സൃഷ്ടിച്ചത്.

ആഗസ്റ്റ് ആദ്യ വാരത്തോടെ രാജ്യത്ത് മൂന്നാം തരംഗം ആരംഭിക്കുമെന്നാണ് പല പഠനങ്ങളും വിലയിരുത്തിയിട്ടുള്ളത്. എസ്ബിഐ റിസര്‍ച്ച് റിപോര്‍ട്ട് അനുസരിച്ച് സപ്തംബര്‍ മാസത്തില്‍ കൊവിഡ് മൂന്നാം തരംഗം രൂക്ഷമാവുകയും ചെയ്യും.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 43,393 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 44,459 പേര്‍ രോഗമുക്തരാവുകയും ചെയ്തു.

911 പേരാണ് മരിച്ചത്. നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി 4,58,727 പേര്‍ രോഗം ബാധിച്ച് ചികില്‍സയിലുണ്ട്.

Tags:    

Similar News