ഡല്‍ഹിയില്‍ 24 മണിക്കൂറിനുള്ളില്‍ 1,398 പേര്‍ക്ക് കൊവിഡ്; 1,320 പേര്‍ക്ക് രോഗമുക്തി

Update: 2020-08-19 17:00 GMT

ന്യൂഡല്‍ഹി: ലോക്ക് ഡൗണിന്റെ തുടക്കത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗവ്യാപന ഭീതി നിലനിന്നിരുന്ന ഡല്‍ഹിയില്‍ 1,398 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1320 പേരുടെ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതുവരെ ഡല്‍ഹിയില്‍ 1,56,139 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

ഇതുവരെ 1,40,767 പേര്‍ രോഗമുക്തി നേടി. 11,137 പേരാണ് നിലവില്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നത്. 4,235 പേര്‍ രോഗം ബാധിച്ച് മരിച്ചു.

സംസ്ഥാനത്ത് ഇന്ന് 6,317 ആര്‍ടിപിസിആര്‍/ട്രൂനാറ്റ് പരിശോധനകള്‍ നടത്തി. 14,498 റാപിഡ് ആന്റിജന്‍ പരിശോധനയും നടത്തി.

ഇതുവരെ സംസ്ഥാനത്ത് 13,58,189 പേര്‍ക്കാണ് രോഗപരിശോധന നടത്തിയിട്ടുള്ളത്.  

Tags:    

Similar News