ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 56,211 പേര്‍ മരിച്ചു. ഇന്നലെ മാത്രം 271 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,20,95,855 ആയി. 1,62,114 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയതു. 24 മണിക്കൂറിനുള്ളില്‍ 37,028 പേര്‍ക്ക് രോഗമുക്തിയുണ്ടായി. ആകെ രോഗമുക്തരുടെ എണ്ണം 1,13,93,021.
ഇപ്പോള്‍ 5,40,720 പേരാണ് രാജ്യത്തെ വിവിധ ചികില്‍സാകേന്ദ്രങ്ങളിലും വീടുകളിലുമാണ് നിരീക്ഷണത്തിലും ചികില്‍സയിലും കഴിയുന്നത്.
തിങ്കളാഴ്ച 68,000 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒക്ടോബറിനു ശേഷം റിപോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധയാണ് ഇത്.
ഐസിഎംആര്‍ കണക്കനുസരിച്ച് മാര്‍ച്ച് 29ാം തിയ്യതി 7,85,865 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധിച്ച സാംപിളുകളുടെ എണ്ണം 24,26,50,025.
മാര്‍ച്ച് 30 രാവിലെ 8 മണിവരെ 6,11,13,354 പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കി. ലോകത്തെത്തന്നെ ഏറ്റവും വിപുലമായ കൊവിഡ് വാക്‌സിനേഷന്‍ പദ്ധതിയാണ് ഇന്ത്യയില്‍ നടക്കുന്നത്.
ജനുവരി 16ാം തിയ്യതിയാണ് എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും വാക്‌സിന്‍ നല്‍കിക്കൊണ്ട് വാക്‌സിനേഷന്‍ പദ്ധതി ആരംഭിച്ചത്.
പിന്നീട് 60-45 വയസ്സുകാര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചു. ഏപ്രില്‍ 1 മുതല്‍ 45 വയസ്സിനുമുകളിലുള്ള എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കും.