24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 67,208 പേര്‍ക്ക് കൊവിഡ്; 2,330 മരണങ്ങള്‍
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 67,208 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 2,330 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 29,700,313 ആയി. ആകെ മരണം 381,903.
തുടര്‍ച്ചായി പത്താം ദിവസമാണ് ഒരു ലക്ഷത്തിനു താഴെ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. 62,224 പേര്‍ക്ക് കൊവിഡ് പരിശോധനയില്‍ പോസിറ്റീവായി.
24 മണിക്കൂറിനുള്ളില്‍ 1,03,570 പേര്‍ രോഗമുക്തരായിട്ടുണ്ട്. രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 28,491,670.
രാജ്യത്തെ സജീവരോഗികള്‍ 8,26,740 ആണ്. ആകെ രോഗബാധിതരുടെ 2.92 ശതമാനമാണ് സജീവരോഗികള്‍.
രാജ്യത്ത് 38,52,38,220 സാംപിളുകള്‍ ഇതുവരെ പരിശോധനക്കയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം അയച്ചത് 19,31,249 സാംപിളുകള്‍.
കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളും ഭാഗികമായി ലോക്ക് ഡൗണ്‍ പിന്‍വലിച്ചിട്ടുണ്ട്.
ഏറെ കാലമായി ലോക്ക് ഡൗണിന്റെ പിടിയിലായിരുന്ന ഡല്‍ഹിയിലും അണ്‍ലോക്ക് ആരംഭിച്ചു. അതേസമയം സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പൊടുന്നനെ പുനരാരംഭിക്കുന്നത് വാക്‌സിനേഷന്‍ സംവിധാനത്തെ അട്ടിമറിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്.