കൊവിഡ്: ബ്രിട്ടനില്‍നിന്നുളള കൊവിഡ് ചികില്‍സാ ഉപകരണങ്ങള്‍ ഡല്‍ഹിയിലെത്തി

Update: 2021-04-27 08:36 GMT

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിലൂടെ കടന്നുപോകുന്ന ഇന്ത്യയിലേക്കുളള ബ്രിട്ടീഷ് സഹായം ഡല്‍ഹിയിലെത്തിച്ചേര്‍ന്നു. കൊവിഡ് ചികില്‍സയ്ക്കുപയോഗിക്കുന്നതിനുളള 600ഓളം സാധനസാമഗ്രികളാണ് എത്തിച്ചേര്‍ന്നതെന്ന് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

100 വെന്റിലേറ്ററുകള്‍, 95 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ തുടങ്ങി വിവിധ ഉപകണങ്ങളാണ് രാജ്യത്തെത്തിയതെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് അരിന്ദം ബഗാച്ചി ട്വീറ്റ് ചെയ്തു. അറുനൂറോളം ഉപകണങ്ങളെത്തിയ വിവരം നേരത്തെ ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ അറിയിച്ചിരുന്നു.

കൊവിഡ് വ്യാപന നിയന്ത്രണവും ചികില്‍സയുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് പ്രവഹിക്കുകയാണ്. നേരത്തെ യുഎസ്സും സൗദി അറേബ്യയും യുഎഇയും ഇത്തരം സഹായങ്ങള്‍ എത്തിച്ചിരുന്നു. സൗദി ഓക്‌സിജനാണ് എത്തിച്ചതെങ്കില്‍ മറ്റു ചില രാജ്യങ്ങള്‍ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളാണ് അയച്ചത്. വാക്‌സിന്‍ നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍, പിപിഇ കിറ്റുകള്‍ തുടങ്ങിയവയും അയച്ചിട്ടുണ്ട്.

Tags:    

Similar News