ആലപ്പുഴയില്‍ 103 പേര്‍ക്ക് കൊവിഡ്

Update: 2021-03-16 14:59 GMT

ആലപുഴ: ആലപ്പുഴ ജില്ലയില്‍ ചൊവ്വാഴ്ച 103പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2 പേര്‍ വിദേശത്തു നിന്നും എത്തിയതാണ്. 101 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 159പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 78,520 പേര്‍ രോഗമുക്തരായി. 2008 പേര്‍ ചികിത്സയില്‍ ഉണ്ട്.

ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പടെ ജില്ലയില്‍ കഴിഞ്ഞ ദിവസം 11,094 പേര്‍ക്ക് കൊവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കി. 556 ആരോഗ്യപ്രവര്‍ത്തകരും 156 മുന്നണിപ്പോരാളികളും 517 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും 45 നും 59 നും ഇടയിലുള്ള 470 പേരും 60 വയസിന് മുകളിലുള്ള 8,970 പേരും ആദ്യ ഡോസ് സ്വീകരിച്ചു. 381 ആരോഗ്യപ്രവര്‍ത്തര്‍ക്കും 40 മുന്നണിപ്പോരാളികള്‍ക്കും നാലു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും രണ്ടാമത്തെ ഡോസ് നല്‍കി.

Similar News