വയനാട് ജില്ലയില്‍ 286 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.31 ശതമാനം

Update: 2021-09-27 12:04 GMT

വയനാട്: ജില്ലയില്‍ ഇന്ന് 286 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 801 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.31 ആണ്. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 283 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,15,677 ആയി. 1,09,408 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 5,532 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 4,538 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 

രോഗം സ്ഥിരീകരിച്ചവര്‍ 

പുല്‍പ്പള്ളി 38, മേപ്പാടി 31, തിരുനെല്ലി 28, തവിഞ്ഞാല്‍ 26, പനമരം 22, മാനന്തവാടി 21, നെന്‍മേനി 20, കല്‍പ്പറ്റ 19, പടിഞ്ഞാറത്തറ 14, മുള്ളന്‍കൊല്ലി 9, കോട്ടത്തറ 7, അമ്പലവയല്‍, എടവക, ബത്തേരി 6 വീതം, മീനങ്ങാടി, വൈത്തിരി 5 വീതം, തരിയോട് 4, കണിയാമ്പറ്റ, പൂതാടി, പൊഴുതന, വെള്ളമുണ്ട, വെങ്ങപ്പള്ളി 3 വീതം, തൊണ്ടര്‍നാട് ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ കര്‍ണ്ണാടകയില്‍ നിന്നും വന്ന പുല്‍പ്പള്ളി സ്വദേശിക്കും തമിഴ്‌നാട്ടില്‍ നിന്നും വന്ന 2 ബത്തേരി സ്വദേശികള്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. 

801പേര്‍ക്ക് രോഗമുക്തി

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 74 പേരും വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 727 പേരുമാണ് രോഗമുക്തരായത്.

1,267 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 1,267 പേരാണ്. 2,325 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 14,834 പേര്‍. ഇന്ന് പുതുതായി 50 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 1,046 സാംപിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 7,77,088 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 7,74,932 എണ്ണത്തിന്റെ ഫലം ലഭിച്ചു. 6,59,255 പേര്‍ നെഗറ്റീവും 1,15,677 പേര്‍ പോസിറ്റീവുമാണ്. 

Similar News