ബ്രിട്ടനില്‍ 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഫൈസര്‍ കൊവിഡ് വാക്‌സിന് അംഗീകാരം

കുട്ടികളില്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അംഗീകാരം നല്‍കിയത്

Update: 2021-12-23 06:46 GMT

ലണ്ടന്‍: 12 വയസ്സിന് താഴെയുള്ള കുട്ടികളില്‍ കൊവിഡ് വാക്‌സിന്‍ ഉപയോഗിക്കുന്നതിന് ഫൈസര്‍ ബയോ എന്‍ടെക്കിന്റെ ലോവര്‍ ഡോസിന് അംഗീകാരം നല്‍കിയതായി ബ്രിട്ടിഷ് മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട് റെഗുലേറ്ററി ഏജന്‍സി അറിയിച്ചു. അഞ്ച് മുതല്‍ 11 വയസ്സുവരെയുള്ള കുട്ടികളില്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അംഗീകാരം നല്‍കിയത്.

രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ബൂസ്റ്റര്‍ ഡോസുകള്‍ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ബ്രിട്ടന്‍. വര്‍ഷാവസാനത്തിന് മുന്‍പ് എല്ലാ മുതിര്‍ന്നവര്‍ക്കും ബൂസ്റ്റര്‍ ഡോസുകള്‍ വിതരണം ചെയ്യാന്‍ രാജ്യം ലക്ഷ്യമിടുന്നുണ്ട്. ബുധനാഴ്ച രാജ്യത്ത് 30 ദശലക്ഷം മൂന്നാം ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. അതേസമയം, രാജ്യത്ത് ആദ്യമായി 1,00,000 പുതിയ പ്രതിദിന കൊവിഡ് കേസുകളും റിപോര്‍ട്ട്‌ ചെയ്തു.

Tags:    

Similar News