കൊവിഡ് വാക്‌സിന്‍ എത്തിച്ചു: കുവൈത്തില്‍ ഇന്നു മുതല്‍ വാക്‌സിന്‍ വിതരണം

ആദ്യ ഘട്ടത്തില്‍ 75,000 പേര്‍ക്കാണ് നല്‍കുക. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 65 വയസ്സിനു മുകളിലുള്ളവര്‍ക്കുമാണ് പ്രഥമ പരിഗണന

Update: 2020-12-24 05:20 GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ ഫൈസര്‍ ബയോഎന്‍ടെക് എത്തിച്ചു. ഇന്നലെ രാവിലെ ബെല്‍ജിയത്തില്‍നിന്നും എമിറേറ്റ്‌സിന്റെ പ്രത്യേക വിമാനത്തിലാണ് വാക്‌സിന്‍ കുവൈത്തിലെത്തിച്ചത്. ഇന്ന് മുതല്‍ വാക്‌സിന്‍ വിതരണം ആരംഭിക്കുമെന്ന് കുവൈത്ത് ആരോഗ്യമന്ത്രി ഡോ. ബാസില്‍ അല്‍സബാഹ് അറിയിച്ചു. പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നതിനായി പരിശീലനം നേടിയ 400 പേരെ സജ്ജമാക്കിയിട്ടുണ്ട്.


ആദ്യ ഘട്ടത്തില്‍ 75,000 പേര്‍ക്കാണ് നല്‍കുക. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 65 വയസ്സിനു മുകളിലുള്ളവര്‍ക്കുമാണ് പ്രഥമ പരിഗണന. 150,000 ഡോസുകളാണ് ഇതിനു വേണ്ടത്. ഹവല്ലി ഗവര്‍ണറേറ്റിലെ മിശ്‌റഫ് ഫയര്‍ ഗ്രൗണ്ടാണ് വിതരണത്തിനായി സജ്ജീകരിക്കുക. ആരോഗ്യ മന്ത്രാലയം നേരിട്ട് വിതരണത്തിന് നേതൃത്വം നല്‍കും. വാക്‌സിന് അപേക്ഷിക്കാനായി ഗവണ്‍മെന്റ് വെബ്‌സൈറ്റില്‍ 73,000 പേരാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. തീര്‍ത്തും സൗജന്യമായാണ് വാക്‌സിന്‍ വിതരണം.




Tags:    

Similar News