കൊവിഡ്: 60 കഴിഞ്ഞവര്‍ക്കുള്ള വാക്‌സിന്‍ വിതരണം മാര്‍ച്ച് മുതല്‍

Update: 2021-02-24 19:19 GMT

ന്യൂഡല്‍ഹി: മാര്‍ച്ച് ഒന്നിന് തുടങ്ങുന്ന രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷനില്‍ 60 വയസ്സ് കഴിഞ്ഞവര്‍ക്കും മറ്റു രോഗങ്ങള്‍ അലട്ടുന്ന 45 കഴിഞ്ഞവര്‍ക്കും മുന്‍ഗണന നല്‍കും. 10,000 സര്‍ക്കാര്‍ കേന്ദ്രങ്ങളിലൂടെയാണ് സൗജന്യ വാക്‌സിന്‍ വിതരണം. സ്വകാര്യ ആശുപത്രികള്‍ വഴിയും വാക്‌സിന്‍ നല്‍കും. ഇതിന്റെ നിരക്ക് എത്രയെന്ന് അടുത്തദിവസം നിശ്ചയിക്കുമെന്നും മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ വിശദീകരിച്ചു.


രണ്ടാംഘട്ടത്തില്‍ 27 കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് ഉദ്ദേശ്യം. 60 കഴിഞ്ഞവര്‍ ഇതില്‍ 10 കോടി വരും. 45 വയസ്സ് കഴിഞ്ഞവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് സ്ഥിരം രോഗികളെ പരിഗണിക്കുമ്പോള്‍ ഏത് രോഗമുള്ളവരെയാണ് ഉള്‍പ്പെടുത്തേണ്ടതെന്ന് വൈകാതെ തീരുമാനിക്കും.




Tags:    

Similar News