ഖത്തറില്‍ കൊവിഡ് വാക്‌സിന്‍ 98.4 ശതമാനം ഫലപ്രദമാണെന്ന് പഠനം

Update: 2021-04-13 14:09 GMT
ദോഹ: ഖത്തറില്‍ കൊവിഡ് വാക്‌സിന്‍ 98.4 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തി. വാക്‌സിനെടുത്തവരില്‍ 1.5 ശതമാനം പേര്‍ക്ക് മാത്രമാണ് രോഗം ബാധിച്ചതെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ (എച്ച്എംസി) കമ്മ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുന അല്‍ മസല്‍മാനി പറഞ്ഞു. ഡിസംബര്‍ 23 മുതല്‍ മാര്‍ച്ച് 28 വരെ വാക്‌സിന്‍ ലഭിച്ച 400,000 ത്തിലധികം ആളുകളെ നിരീക്ഷിച്ചതിലൂടെയാണ് ഇത് കണ്ടെത്തിയത്.


കൊറോണയുടെ യുകെ, ദക്ഷിണാഫ്രിക്ക വകഭേദങ്ങളേയും പ്രതിരോധിക്കുവാന്‍ മോഡേണ, ഫൈസര്‍ബയോണ്‍ടെക് വാക്‌സിനുകളും ഫലപ്രദമാണെന്നാണ് കമ്പനികള്‍ പറയുന്നത്. എന്നാല്‍ വാക്‌സിനുകളുടെ ഫലപ്രാപ്തി 100 ശതമാനമല്ലെന്നും അതിനാല്‍ മുന്‍കരുതലുകള്‍ ഉണ്ടായിരിക്കണമെന്നും അവര്‍ പറഞ്ഞു.





Tags:    

Similar News