ന്യൂഡല്‍ഹി: സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങളില്‍ കൂട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള നടപടികളുമായി രാജ്യം. കൊവിഡിന്റെ മൂന്നാം തരംഗം കുട്ടികളെയാണ് കൂടുതലായി ബാധിക്കുക എന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള നടപടികള്‍ ആരംഭിക്കുന്നത്. കുട്ടികള്‍ക്കായുള്ള വാക്‌സിന്റെ രണ്ടാംഘട്ട, മൂന്നാംഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ വാക്‌സിനേഷന്‍ ആരംഭിക്കും.
കുട്ടികളുടെ വാക്‌സിനേഷന്‍ ആരംഭിക്കാനായി രാജ്യം വിപുലമായ തയാറെടുപ്പുകള്‍ നടത്തിവരികയാണെന്ന് എയിംസ് ഡയറക്ടര്‍ ഡോക്ടര്‍ രണ്‍ ദിപ് ഗുലെറിയ അറിയിച്ചു. രണ്ട് വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനണ് തീരുമാനം. മീസില്‍സ് കുത്തിവയ്പ്പ് എടുത്ത കുട്ടികള്‍ക്ക് കൊവിഡ് ബാധിക്കാനുളള സാധ്യത കുറവാണെന്ന് പരീക്ഷണങ്ങളില്‍ കണ്ടെത്തിയിരുന്നു.