ന്യൂഡല്‍ഹി: മാലദ്വീപിന് കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ തയ്യാറായ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി പറഞ്ഞ് മാലദ്വീപ്. മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ്, വിദേശകാര്യമന്ത്രി അബ്ദുല്ല ഷാഹിദ്, മാലദ്വീപ് അംബാസിഡര്‍ ബോബി മൊഹന്ദി തുടങ്ങിയവരാണ് പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞത്.
വാക്‌സിന്‍ നല്‍കിയത് തങ്ങള്‍ക്കു ലഭിച്ച റിപബ്ലിക് ദിന സമ്മാനമാണെന്ന് ബോബി മൊഹന്ദി പറഞ്ഞു.
മാലദ്വീപിന് റിപബ്ലിക് ദിന പുരസ്‌കാരമെന്ന നിലയിലാണ് 1,00,000 ഡോസ് കൊവിഷീല്‍ഡ് നല്‍കിയതെന്ന് വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഇന്ത്യയില്‍ നിന്ന് ആദ്യമേ കൊവിഡ് വാക്‌സിന്‍ ലഭിച്ച രാജ്യമാണ് മാലദ്വീപ്.