റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കാനിരിക്കെ ഇന്നലെ മാത്രം ഒരു ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തു. ആരോഗ്യ മന്ത്രാലയത്തിന്റെ സിഹതീ ആപ്പിലൂടെ ഇപ്പോഴും രജിസ്‌ട്രേഷന്‍ തുടരുന്നുണ്ട്.
വാക്‌സിന്‍ വിതരണം മൂന്നു ദിവസത്തിനകം ആരംഭിക്കുമെന്ന് സൗദി ആരോഗ്യ വകുപ്പു മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ് അറിയിച്ചു.