കൊവിഡ് വാക്‌സിന്‍; ഖത്തര്‍ സാമൂഹ്യ പ്രതിരോധ ശേഷിയിലേക്ക്
60 വയസ്സിനു മുകളിലുള്ള 98.6 ശതമാനം ആളുകള്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിന്‍ ലഭിച്ചു.
ദോഹ: രാജ്യത്തെ 16 വയസിന് മുകളിലുള്ള 78.2 ശതമാനവും ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തതോടെ ഖത്തര്‍ സാമൂഹ്യ പ്രതിരോധ ശേഷിയിലേക്ക്. 80 ശതമാനം പേര്‍ വാക്‌സിനെടുക്കുന്നതോടെ ഖത്തര്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ രാജ്യങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഖത്തറില്‍ 16 വയസ്സിനു മുകളിലുള്ള 66.1 ശതമാനം പേര്‍ രണ്ട് ഡോസ് വാക്‌സിനുമെടുത്തിട്ടുണ്ട്. ഇതും മികച്ച നേട്ടമാണ്. ഇതുവരെ, പൊതുജനാരോഗ്യ മന്ത്രാലയം 3474944 ഡോസ് വാക്‌സിനാണ് നല്‍കിയത്. 40 വയസിന് മീതെ പ്രായമുളളവരില്‍ 95.1 ശതമാനം പേരും ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തിട്ടുണ്ട്. 85.1 ശതമാനം പേര്‍ ഇതിനകം തന്നെ രണ്ട്് ഡോസ് വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞതായും റിപോര്‍ട്ട് വ്യക്തമാക്കുന്നു. അതോടൊപ്പം 60 വയസ്സിനു മുകളിലുള്ള 98.6 ശതമാനം ആളുകള്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിന്‍ ലഭിച്ചു. ഈ വിഭാഗത്തിലെ 93.5 ശതമാനം പേര്‍ രണ്ട് ഡോസുകളും ലഭിച്ചവരായിട്ടുണ്ട്.