കൊവിഡ് വാക്‌സിന്‍: ഡല്‍ഹിയില്‍ മുന്‍ഗണനാ വിഭാഗക്കാരില്‍ മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് നല്‍കിയെന്ന് മുഖ്യമന്ത്രി

Update: 2021-12-24 12:41 GMT

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് മുന്‍ഗണനാ വിഭാഗങ്ങളിലെ 100 ശതമാനം പേര്‍ക്കും ആദ്യ ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കിയതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ട്വിറ്ററിലൂടെയാണ് കെജ്രിവാള്‍ ഈ സന്തോഷവാര്‍ത്ത പങ്കുവച്ചത്. ഇതുവരെ ഡല്‍ഹിയില്‍ 148.33 ലക്ഷം ഡോസ് വാക്‌സിനാണ് നല്‍കിയത്.

''ഡല്‍ഹിയില്‍ മുന്‍ഗണനാ വിഭാഗങ്ങളിലെ നൂറ് ശതമാനം പേര്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കി-148.33 ലക്ഷം. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ആശാവര്‍ക്കര്‍മാര്‍ക്കും മറ്റ് മുന്‍നിര പ്രവര്‍ത്തകര്‍ക്കും അഭിവാദ്യങ്ങള്‍. ജില്ലാ മജിസ്‌ട്രേറ്റ്മാര്‍ക്കും ചീഫ് മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കും ജില്ലാ പ്രതിരോധ ഓഫിസര്‍മാര്‍ക്കും അഭിനന്ദനങ്ങള്‍''- അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച ഡല്‍ഹിയില്‍ 118 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.  

Tags:    

Similar News